ദോഹ: ഖത്തറില്‍ ആഡംബര ക്ലാസിക് കാറുകളുടെ മത്സരവും പ്രദര്‍ശനവും ആരംഭിച്ചു. പേള്‍ ഐലന്‍ഡില്‍ നവംബര്‍ 19ന് ആരംഭിച്ച പ്രദര്‍ശനം നവംബര്‍ 23 വരെ നീണ്ടുനില്‍ക്കും. 1947 കാലഘട്ടം മുതലുള്ള കാറുകള്‍ പ്രദര്‍ശനത്തിനെത്തും.
ആഗോളതലത്തില്‍ ഏറ്റവും അപൂര്‍വവും ആഡംബരപൂര്‍ണ്ണവുമായ ചില ക്ലാസിക് കാറുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഗണ്യമായ പങ്കാളിത്തമുണ്ട്. വിവിധ വിഭാഗങ്ങളില്‍ നടക്കുന്ന അഞ്ച് ദിവസത്തെ പരിപാടിയില്‍ മികച്ച മൂന്ന് വിജയികള്‍ക്ക് 15 സമ്മാനങ്ങള്‍ വിതരണം ചെയ്യും. 1947-ന് മുമ്പുള്ള കാലം, 1948-1959, 1960-1970, 1971-1981, 1982-1995 എന്നീ മേഖലകളിലാണ് മത്സരം നടക്കുന്നത്.
മികച്ച എക്‌സപ്ഷണല്‍ ആഡംബര കാര്‍, ഏറ്റവും ഐക്കണിക് ആന്‍ഡ് ഡിസ്റ്റിംഗ്വിഷ്ഡ് കാര്‍, മികച്ച സംരക്ഷിത ഒറിജിനല്‍ കാര്‍, മികച്ച സംരക്ഷിത ഖത്തരി ഹെറിറ്റേജ് കാര്‍, ഷോയിലെ മികച്ച കാര്‍ എന്നിവയ്ക്ക് എക്‌സലന്‍സ് അവാര്‍ഡുകളും ഉണ്ടായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
