ദോഹ: ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ (പിഎച്ച്‌സിസി) പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രവേശനത്തിന് നിയന്ത്രമമേര്‍പ്പെടുത്തും. രക്ഷിതാവിന്റെ സാന്നിധ്യത്തിലൊഴികെ, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വീട്ടുജോലിക്കാരിയോടൊപ്പം രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും പ്രവേശനം അനുവദിക്കില്ല. ഇത് സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം നേരത്തേ തീരുമാനം പുറപ്പെടുവിച്ചിരുന്നു.
അതിനാല്‍ വീട്ടുജോലിക്കാര്‍ക്കൊപ്പം മാത്രം വരുന്ന കുട്ടികള്‍ക്ക് ആശുപത്രികളില്‍ സേവനം ലഭിക്കില്ല. മാതാപിതാക്കളുടെ ഉത്തരവാദിത്വം ദൃഢമാക്കുക ലക്ഷ്യമിട്ടാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
