ദോഹ: ഖത്തറില്‍ ഇന്ന് മഴയ്ക്കും ഇടിമിന്നലിനും സാധ്യത. കടല്‍ത്തീരത്ത് രാത്രിസമയത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കന്‍ തീരത്ത് ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വെള്ളിയാഴ്ച രാവിലെ 6:00 വരെ തീരപ്രദേശങ്ങളില്‍ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തുടക്കത്തില്‍ ചില പ്രദേശങ്ങളില്‍ നേരിയ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും വകുപ്പ് അറിയിച്ചു. ദൃശ്യപരത കുറയാനും സാധ്യതയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
