കുട്ടികള്‍ക്ക് അപകടകരം, ‘ലബുബു’ കളിപ്പാട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്

1q 12

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലബുബു കളിപ്പാട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കളിപ്പാട്ടങ്ങളുടെ വില്‍പ്പന നിരോധിച്ചതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ‘ലബുബു’ ബ്രാന്‍ഡിന്റെ TOY3378 മോഡല്‍ കളിപ്പാട്ടമാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ള നിര്‍മ്മാണ തകരാറുകള്‍ കളിപ്പാട്ടത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കുവൈത്തിലെ എല്ലാ കടകള്‍ക്കും സ്റ്റോക്കില്‍ നിന്ന് ഈ ഉല്‍പ്പന്നം നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉല്‍പ്പന്നം ഉപയോഗിക്കുന്നത് നിര്‍ത്താനും അവ തിരികെ നല്‍കാനും അതോറിറ്റി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനോ സംശയങ്ങള്‍ക്കോ, ഉപഭോക്താക്കള്‍ അധികൃതരെ ബന്ധപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കളിപ്പാട്ടത്തിന്റെ ചില ഭാഗങ്ങള്‍ എളുപ്പത്തില്‍ വേര്‍പെട്ട് പോരാന്‍ സാധ്യതയുണ്ടെന്നും ഇതാണ് അപകട സാധ്യതക്ക് കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി.

അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും വ്യാജ ‘ലബുബു’ ഡോളുകളുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതേസമയം കുവൈത്തില്‍ പിന്‍വലിച്ചത് അധികൃതരുടെ അനുമതിയില്‍ വിറ്റ യഥാര്‍ത്ഥ മോഡലാണെന്ന് മന്ത്രാലയം അറിയിച്ചു. ഇന്റര്‍നെറ്റില്‍ വലിയ പ്രചാരം നേടിയ ‘ലബുബു’ കളിപ്പാട്ടങ്ങള്‍ നിരവധി കുട്ടികള്‍ ഇഷ്ടപ്പെടുന്നുണ്ട് എന്നാല്‍ കുട്ടികളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading