ദോഹ: ഖത്തറില്‍ ഉം സലാല്‍ വിന്റര്‍ മാര്‍ക്കറ്റ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഉടന്‍ ആരംഭിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം. ഹസാദ് ഫുഡ് കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മാര്‍ക്കറ്റുകളുമായി സഹകരിച്ച് നവംബര്‍ 6 മുതല്‍ നവംബര്‍ 17 വരെ ഉം സലാല്‍ വിന്റര്‍ മാര്‍ക്കറ്റ് നടക്കും. രാവിലെ 8 മുതല്‍ രാത്രി 8 വരെ മാര്‍ക്കറ്റ് തുറന്നിരിക്കുമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ഈത്തപ്പഴം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നീ പ്രാദേശിക ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുകയും വിപണനം ചെയ്യുകയും ലക്ഷ്യമിട്ടാണ് മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്. മീന്‍ മാര്‍ക്കറ്റ്, ലേല ഹാള്‍, അല്‍ മസ്രൂവയുടെ യാര്‍ഡ് (പുതിയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള സ്ഥലം), ഒരു സ്വകാര്യ അറവുശാല, പച്ചക്കറികള്‍, പഴങ്ങള്‍, ഈത്തപ്പഴക്കടകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
