സൗദിയിലേക്ക് ചില സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ‘പെര്‍മിറ്റ്’ നിര്‍ബന്ധം; ഇല്ലെങ്കില്‍ നടപടി

lugagge travel

റിയാദ്: സൗദി അറേബ്യയിലേക്ക് വിമാനത്താവളങ്ങളിലും, കരമാര്‍ഗ്ഗമുള്ള അതിര്‍ത്തി ഇമിഗ്രേഷന്‍ ചെക്‌പോയിന്റുകളിലൂടെയും, തുറമുഖങ്ങള്‍ വഴിയും നിയന്ത്രിത മരുന്നുകള്‍ കൊണ്ടുവരുന്നതിന് ക്ലിയറന്‍സ് നിര്‍ബന്ധമാക്കി. നിയന്ത്രിത വസ്തുക്കള്‍ കൈവശം വച്ച് യാത്ര ചെയ്യുന്നവര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന തീരുമാനം ഇന്നലെ, നവംബര്‍ ഒന്ന് മുതല്‍ പ്രബല്യത്തില്‍ വന്നു.

രാജ്യത്തേക്ക് എത്തുന്നതോ പോകുന്നതോ ആയ യാത്രക്കാര്‍ പ്രവേശിക്കുന്നതിനോ പോകുന്നതിനോ മുന്‍പായി കൈവശമുള്ള നിയന്ത്രിത മരുന്നുകള്‍ കൊണ്ടുപോകുന്നതിനുള്ള പെര്‍മിറ്റ് നിര്‍ബന്ധമായും നേടിയിരിക്കണം. രോഗികളുടെ യാത്ര സുഗമമാക്കുന്നതിനും നടപടിക്രമങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണിത്. അതേസമയം ലഹരിമരുന്നുകള്‍ കലര്‍ന്ന വേദനാസംഹാരി, മയങ്ങാനുള്ള വസ്തുക്കളോ സൈക്കോട്രോപിക് വസ്തുക്കളോ അടങ്ങിയ ഏതെങ്കിലും മരുന്നുകളുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്.

നിയുക്ത മാര്‍ഗങ്ങളിലൂടെ മുന്‍കൂര്‍ ഔദ്യോഗിക അനുമതി നേടിയിട്ടില്ലെങ്കില്‍, നിയന്ത്രിത വസ്തുക്കള്‍ അടങ്ങിയ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ നിന്ന് ഏതൊരു യാത്രക്കാരനെയും വിലക്കിയിട്ടുണ്ട്. പ്രത്യേക സ്വഭാവമുള്ള മരുന്നുകളൊക്കെ രാജ്യത്തേക്ക് കൊണ്ടുവരുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതും നിയന്ത്രിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട ആരോഗ്യ നടപടിക്രമങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ബന്ധപ്പെട്ട അധികാരികളുടെ ചുമതലയുടെ ഭാഗമായി, മരുന്നുകള്‍ വെളിപ്പെടുത്താനും ആവശ്യമായ രേഖകള്‍ നല്‍കാനും യാത്രക്കാരന്‍ ബാധ്യസ്ഥനാണ്.

രാജ്യത്തേക്ക് വരുന്നതോ പോകുന്നതോ ആയ യാത്രക്കാരുടെ കൈവശമുള്ള ലഹരിമരുന്ന് വസ്തുക്കളോ സൈക്കോട്രോപിക് വസ്തുക്കളോ അടങ്ങിയ മരുന്നുകള്‍ക്ക് വ്യക്തിഗത റിലീസ് പെര്‍മിറ്റ് നേടുന്നതിനുള്ള നടപടികളും നടപടിക്രമങ്ങളും ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ അടക്കമുള്ള ജീവിതശൈലി രോഗങ്ങള്‍ക്കും, ഹൃദ്രോഗം, അര്‍ബുദം, തൈറോയിഡ് അടക്കമുള്ളവയ്ക്കും പലതരം മരുന്നുകള്‍ നാട്ടില്‍ നിന്ന് കൊണ്ടുവരുമ്പോള്‍ ആശുപത്രിയുടേയും ഡോക്ടറുടേയും ചികിത്സകന്റെയുമൊക്കെ ചികിത്സാ പ്രിസ്‌ക്രിപ്ഷനും ബില്ലും സാക്ഷ്യപത്രവുമൊക്കെ കരുതാറുമുണ്ട്. പക്ഷേ അനുവദനീയ അളവില്‍ കൂടുതലായും നിയന്ത്രിത അളവില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുള്ളതുമൊക്കെ ദീര്‍ഘകാലത്തേക്ക് എന്നു കണക്കാക്കി കൊണ്ടുവരുന്നത് നിയമലംഘനമായി മാറാറുണ്ട്. അതിനാല്‍ നിയന്ത്രിത മരുന്ന് പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും https://cds.sfda.gov.sa കണ്‍ട്രോള്‍ഡ് ഡ്രഗ്‌സ് സിസ്റ്റം (CDS) വഴി ലഭ്യമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading