ദോഹ: ഖത്തറില്‍ പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട പിഴകള്‍ ഇപ്പോള്‍ മെട്രാഷിലൂടെ അടയ്ക്കാന്‍ സൗകര്യം. പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട പിഴകള്‍ അടയ്ക്കാന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സൗകര്യമൊരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
‘ആഭ്യന്തര മന്ത്രാലയത്തിലെ വെര്‍ഡിക്റ്റ് എക്‌സിക്യൂഷന്‍ വകുപ്പുമായി സഹകരിച്ചാണ് പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട പിഴകള്‍ മെട്രാഷ് ആപ്പ് വഴി അടയ്ക്കാനുള്ള സംവിധാനം ഒരുക്കിയത്.
- മെട്രാഷ് ആപ്പ് തുറന്ന് പ്രധാന സ്‌ക്രീനില്‍ കാണുന്ന ‘warning’ മെസേജില്‍ ‘Continue’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- തുടര്‍ന്ന് ‘fine’ എന്ന ഓപ്ഷനില്‍ review എന്നത് തിരഞ്ഞെടുക്കുക.
- ‘Next’ തിരഞ്ഞെടുക്കുക.
- അനുയോജ്യമായ പേയ്മെന്റ് രീതി തിരഞ്ഞെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
- പേയ്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുക.
മെട്രാഷ് ആപ്ലിക്കേഷനില്‍ രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സൗജന്യമായി 400-ലധികം സേവനങ്ങള്‍ ലഭ്യമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
