ദോഹ: ഖത്തര്‍ മുന്‍ ഭരണാധികാരിയും പരേതനുമായ ശൈഖ് അലി ബിന്‍ അബ്ദുല്ല അല്‍താനിയുടെ ഭാര്യ ശൈഖ മറിയം ബിന്‍ത് അബ്ദുല്ല അല്‍ അത്തിയ മരണപ്പെട്ടു. മരണത്തില്‍ അമീരി ദിവാന്‍ അനുശോചനം രേഖപ്പെടുത്തി.
അല്‍ ഖറൈത്തിയാത്ത് പ്രദേശത്തെ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ അത്തിയാത്ത പള്ളിയില്‍ മഗ്രിബ് നമസ്‌കാരത്തിന് ശേഷം മയ്യിത്ത് പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് അല്‍ ഖറൈത്തിയാത്ത് ഖബര്‍സ്ഥാനില്‍ ഖബടക്കം നടക്കുമെന്നും അമീരി ദിവാന്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
