ദോഹ: ഖത്തറില്‍ സാധനങ്ങളുടെ വിലകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ വാണിജ്യ, വ്യാവസായിക, പൊതു സ്ഥാപനങ്ങളിലെ ഓപ്പറേറ്റര്‍മാര്‍ ഓണ്‍ലൈന്‍ വഴി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില രേഖപ്പെടുത്തണമെന്നാണ് മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍.
ആഭ്യന്തര വിപണിയില്‍ ബിസിനസ് അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും സുതാര്യമായ വിലനിര്‍ണ്ണയം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. വെബ്സൈറ്റ് വഴി വില എളുപ്പത്തില്‍ രേഖപ്പെടുത്താനും അപ്ഡേറ്റ് ചെയ്യാനും ഓപ്പറേറ്റര്‍മാരെ പ്രാപ്തരാക്കുക എന്നതാണ് സര്‍ക്കുലറിന്റെ ലക്ഷ്യം, ഇതിലൂടെ വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലകളുടെ കൃത്യത ഉറപ്പുവരുത്തും.
വിപണി സ്ഥിരപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി രജിസ്‌ട്രേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും പ്രസക്തമായ നടപടികള്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
