ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അംബസാഡറെ നേരിട്ട് കണ്ട് പരാതികള്‍ അറിയിക്കാനായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന മീറ്റിംഗ് വിത്ത് അംബാസഡര്‍ ഒക്ടോബര്‍ 30ന്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഇന്ത്യന്‍ എംബസിയില്‍ മീറ്റിംഗ് നടക്കും.
എംബസിയിലെ ഉദ്യോഗസ്ഥരും മീറ്റിംഗില്‍ പങ്കെടുക്കും. ഇന്ത്യന്‍ പ്രവാസികളുടെ അടിയന്തരമായ കോണ്‍സുലാര്‍ വിഷയങ്ങളും അനുബന്ധ വിഷയങ്ങളും മീറ്റിംഗില്‍ അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
