ദോഹ: ഖത്തറിലേക്ക് ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് രൂക്ഷമാകുന്നു. വ്യാജ തൊഴില്‍ തട്ടിപ്പിന് ഇരയായി രാജ്യത്ത് എത്തി കുടുങ്ങിപ്പോയ രണ്ട് സ്ത്രീകളെ സംരക്ഷിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസി. വ്യാജ ഏജന്റുമാര്‍ മുഖേന തട്ടിപ്പിനിരയായ സ്ത്രീകളെ സുരക്ഷിതമായി നാട്ടിലേക്ക് അയച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം ഏത് രാജ്യത്ത് നിന്നുള്ള സ്ത്രീകളാണ് തട്ടിപ്പിന് ഇരയായതെന്ന് എംബസി വ്യക്തമാക്കിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
