പാലക്കാട്: പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മറന്നതോടെ വീട്ടിലെത്തിച്ച മൃതദേഹം ആശുപത്രി അധികൃതര്‍ തിരിച്ചുകൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. വിഷം കഴിച്ച് മരിച്ച പാലക്കാട് മുണ്ടൂര്‍ സ്വദേശി സദാശിവന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. തുടര്‍ന്ന് ഇന്നലെ വീട്ടില്‍ പൊതുദര്‍ശനം നടക്കുന്നതിനിടെ ആശുപത്രി ജീവനക്കാര്‍ പൊലീസുമായി എത്തി മൃതദേഹം തിരികെവാങ്ങി കൊണ്ടുപോകുകയും പിന്നീട് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജില്ലാ ആശുപത്രി ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചു.
സെപ്റ്റംബര്‍ 25നാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ സദാശിവനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഐസിയുവില്‍ ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ഇന്നലെയാണ് മരണം സംഭവിക്കുന്നത്. തുടര്‍ന്ന് വിഷം കഴിച്ച് മരിച്ചതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ഉണ്ടാകുമെന്ന് ബന്ധുക്കളും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആളായതിനാല്‍ സാധാരണ രീതിയില്‍ നടപടി പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ടുകൊടുക്കുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
