ദോഹ: ഖത്തറില്‍ സ്വര്‍ണം വില്‍പന നടത്തുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു. പെര്‍മിറ്റിനായി പുതിയ ഓഫീസിലും സംവിധാനം ഒരുക്കിയതായും മന്ത്രാലയം അറിയിച്ചു. ഇനിമുതല്‍ ഓള്‍ഡ് അല്‍ഗാനീം ഏരിയയില്‍ സ്ഥിതിചെയ്യുന്ന കാപ്പിറ്റല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലും സ്വര്‍ണം വില്‍ക്കുന്നതിനുള്ള പെര്‍മിറ്റ് ലഭിക്കും.
അതേസമയം സൂഖ് നജാദയിലെയും ക്യാപിറ്റല്‍ പോലീസ് സെക്ഷനിലെയും (കമ്പനികള്‍ക്കും ബാഹ്യ കൈമാറ്റങ്ങള്‍ക്കുമായി നിയുക്തമാക്കിയത്) ഓഫീസുകളില്‍ നേരത്തെ ലഭ്യമായിരുന്ന ഇതേ സേവനങ്ങള്‍ ഇനിയും തുടരും. ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളില്‍ രാവിലത്തെ ഷിഫ്റ്റുകള്‍ എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ഓഫീസുകള്‍ അവധിയായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
