റിയാദ്: സൗദി അറേബ്യയിലും പുതിയ പാസ്പോര്‍ട്ട് നിയമങ്ങള്‍ പ്രബല്യത്തിലായി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സേവ പതിപ്പ് 2.0 ഇനിമുതല്‍ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്കും ബാധകമാകുമെന്ന് റിയാദ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു.
പുതിയതായി നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്നും അതോറിറ്റി അറിയിച്ചു. അപേക്ഷകര്‍ https://mportal.passportindia.gov.in/gpsp എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. ഇന്റര്‍നാഷണല്‍ സിവില്‍ എവിയേഷന്‍ ഓര്‍ഗനൈസേഷന്‍ മാനദണ്ഡപ്രകാരമുള്ള ഫോട്ടോ ആയിരിക്കണം നല്‍കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
