ഖത്തറിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യുകെയിലെ ഖത്തര്‍ എംബസി

qatar flag 2

ലണ്ടന്‍: ലണ്ടനില്‍ ഇന്ന് ഒക്ടോബര്‍ 25 പ്രഖ്യാപിച്ചിട്ടുള്ള ഒത്തുചേരലുകള്‍/ പ്രകടനങ്ങള്‍ എന്നിവയില്‍ പങ്കെടുക്കരുതെന്ന് ഖത്തരികളായ സന്ദര്‍ശകരോടും താമസക്കാരോടും നിര്‍ദേശിച്ച് യുകെയിലെ ഖത്തര്‍ എംബസി. ജനങ്ങള്‍ ജാഗ്രത പാലിക്കാനും ലണ്ടനിലെ ഖത്തര്‍ സ്റ്റേറ്റ് എംബസി ഖത്തറില്‍ നിന്നുള്ള എല്ലാവരോടും നിര്‍ദേശിച്ചു.

പ്രകടനം നൈറ്റ്‌സ് ബ്രിഡ്ജ്, ഹൈഡ് പാര്‍ക്ക് കോര്‍ണര്‍, മാര്‍ബിള്‍ ആര്‍ച്ച് എന്നീ സ്ഥലങ്ങളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ ഖത്തരി പൗരന്മാര്‍ ഇക്കാര്യത്തില്‍ പ്രാദേശിക അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ 07774932200 എന്ന നമ്പറില്‍ എംബസിയുമായി ബന്ധപ്പെടണമെന്നും ഖത്തര്‍ എംബസി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading