ഖത്തറില്‍ സീസണല്‍ ഫ്‌ളൂ പടരുന്നു; ജാഗ്രത വേണം

1q 86

ദോഹ: ഖത്തറില്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ അണുബാധ നിരക്ക് വര്‍ധിക്കുന്നതായി വിദഗ്ദ ഡോക്ടര്‍മാര്‍. സമീപ ആഴ്ചകളില്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ അണുബാധകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായും ഡോക്ടര്‍മാര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ക്ലിനിക്കുകളിലും അത്യാഹിത വിഭാഗങ്ങളിലും ചികിത്സ തേടിയ കുട്ടികളിലും മുതിര്‍ന്നവരിലും 50%-70% കേസുകളും വിവിധ തരം ഇന്‍ഫ്‌ലുവന്‍സ മൂലമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഇന്‍ഫ്‌ലുവന്‍സ ടൈപ്പ് എ ആണ്. സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ ഇതുവരെ എടുത്തിട്ടില്ലാത്തവര്‍, പ്രത്യേകിച്ച് കുട്ടികള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും വിദഗ്ദ്ധര്‍ അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥാ മാറ്റമാണ് അണുബാധയ്ക്ക് പ്രധാന കാരണം. പ്രതിരോധ പെരുമാറ്റങ്ങളെ അവഗണിക്കുന്നത് പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തുകയും അണുബാധയുടെ വ്യാപനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading