ലാന്‍ഡിംഗിന് തൊട്ടുമുന്‍പ് ഇന്റിഗോ വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തി

indigo

ചെന്നൈ: മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് പോയ ഇന്റിഗോ വിമാനത്തില്‍ ലാന്‍ഡിംഗിന് തൊട്ടുമുന്‍പ് വിന്റ്ഡില്‍ഡില്‍ വിള്ളല്‍ കണ്ടെത്തി. 76 യാത്രക്കാരുമായി പറന്ന വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ്.

ലാന്‍ഡിങിന് തൊട്ടുമുന്‍പ് പൈലറ്റാണ് വിമാനത്തിന്റെ മുന്നിലെ ഗ്ലാസില്‍ വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരം അറിയിച്ചു. ഉടനടി വിമാനം ലാന്‍ഡ് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടികള്‍ വിമാനത്താവള അധികൃതര്‍ സ്വീകരിച്ചു. പിന്നാലെ ചെന്നൈയില്‍ നിന്ന് മധുരയിലേക്കുള്ള വിമാനത്തിന്റെ സര്‍വീസും റദ്ദാക്കി. ലാന്റ് ചെയ്ത വിമാനത്തെ ബേ 95 വഴി പാര്‍ക്കിങിലേക്ക് കൊണ്ടുപോയി യാത്രക്കാരെ ഇറക്കി. അതേസമയം സംഭവത്തില്‍ വിമാനക്കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading