ബെംഗളുരൂ: വിമാനം പറന്ന് 35000 അടി ഉയരത്തില്‍ എത്തിയപ്പോള്‍ കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ച് യാത്രക്കാരന്‍. ബെംഗളൂരുവില്‍ നിന്ന് വാരണസിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപ്രതീക്ഷിത സംഭവം ഉണ്ടായത്. യാത്രക്കാരന്‍ വിമാനത്തിന്റെ കോക്പിറ്റ് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എഎക്‌സ് 1086 എന്ന വിമാനത്തില്‍ തിങ്കളാഴ്ചയാണ് അപ്രതീക്ഷിത സംഭവം നടന്നത്. കോക്പിറ്റ് ഏരിയയില്‍ കയറിയ യാത്രക്കാരന്‍ കോക്പിറ്റിലേക്ക് കൃത്യമായ പാസ്‌കോഡ് അടിച്ചാണ് കയറാന്‍ ശ്രമിച്ചത്. ഇതോടെ വിമാനം ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണെന്ന് ഭയന്ന് പൈലറ്റ് കോക്പിറ്റ് തുറക്കാതിരിക്കുകയായിരുന്നു. എട്ട് പേരാണ് ഈ യാത്രക്കാരനൊപ്പം കോക്പിറ്റിലേക്ക് കയറാന്‍ ശ്രമിച്ചത്. ലാന്‍ഡ് ചെയ്തതിന് പിന്നാലെ സംഭവത്തില്‍ 9 യാത്രക്കാരെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
