ഫ്‌ലോറിഡ: യുഎസിലെ ടാമ്പ അന്താരാഷാട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഫോയില്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ഒരു ഡഫല്‍ ബാഗില്‍ നിന്നാണ് പരിശോധനയില്‍ ഒരു മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചു. തലയോട്ടിയുടെയും അസ്ഥികളുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഒരു ബാഗില്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയതെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാരന്‍ നല്‍കിയ കസ്റ്റംസ് ഡിക്ലറേഷനില്‍ തുടക്കത്തില്‍ 10 സിഗരറ്റുകള്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. പിന്നീട് നടന്ന പരിശോധനയില്‍ നിരോധിത സസ്യങ്ങളും മറ്റ് പ്രഖ്യാപിക്കാത്ത വസ്തുക്കളും കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ നിശദമായ പരിശോധനയില്‍ ഫോയില്‍ കൊണ്ട് പൊതിഞ്ഞ ഒരു ഡഫല്‍ ബാഗില്‍ ഒരു മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തുകയായിരുന്നു.
അതേസമയം യാത്രക്കാരന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മതപരമായ ചടങ്ങുകള്‍ക്കായി ഈ അവശിഷ്ടങ്ങള്‍ താന്‍ കൊണ്ടുനടക്കുകയായിരുന്നുവെന്നാണ് യാത്രക്കാരന്റെ വിശദീകരണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
