ദോഹ: ഖത്തറില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. 2026 ലെ ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 1 ന് ആരംഭിച്ച് 2025 ഒക്ടോബര്‍ 31 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
എല്ലാ തീര്‍ത്ഥാടകര്‍ക്കും നിശ്ചയിച്ചിട്ടുള്ള ആവശ്യകതകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളില്‍ മന്ത്രാലയം രണ്ട് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന അപേക്ഷകര്‍ രാജ്യത്തെ ഏതെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ബന്ധിത ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. അതായിരിക്കും തീര്‍ത്ഥാടനം നടത്തുന്നതിനുള്ള അവരുടെ മെഡിക്കല്‍ ഫിറ്റ്‌നസായി കണക്കാക്കും. അപേക്ഷകര്‍ക്ക് 10,000 റിയാല്‍ ഡെപ്പോസിറ്റ് ചെയ്യണം. ഇത് സെക്യൂരിറ്റി തുകയായി കണക്കാക്കും. തീര്‍ത്ഥാടനത്തിന് ധനസഹായമായി നല്‍കുകയും ചെയ്യും.
ഈ വര്‍ഷം ഖത്തറില്‍ നിന്ന് ഹജ്ജിനായി 4,400 പേര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കും. hajj.gov.qa വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ ഘട്ടം പൂര്‍ത്തിയായ ഉടന്‍ തന്നെ ഇലക്ട്രോണിക് രീതിയില്‍ അപേക്ഷകരെ തരംതിരിക്കും. നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സന്ദേശം ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
