ഡല്‍ഹി: തൊഴില്‍ത്തട്ടിപ്പില്‍ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ തൊഴില്‍ത്തട്ടിപ്പില്‍ കുടുങ്ങാതെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജോലിവാഗ്ദാനത്തിലൂടെ ഇറാനില്‍ എത്തിച്ചശേഷം തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയാത്.
നിലവില്‍ വിനോദസഞ്ചാരത്തിന് മാത്രമാണ് ഇറാന്‍ സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് വീസരഹിത പ്രവേശനം അനുവദിക്കുന്നത്. തൊഴിലിനായി വീസയില്ലാതെ പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഏജന്റുമാര്‍ക്ക് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടാകാമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
