ദോഹ: ഖത്തറില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റ്, പൊടിപടലങ്ങള്‍ക്കും തിരശ്ചീന ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള ഭൂപടവും അധികൃതര്‍ പുറത്തിറക്കി.
ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങളില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അനുഭവപ്പെടുന്ന കാറ്റിന്റെ വേഗതയെയും ദിശയും ഭൂപടത്തില്‍ വ്യക്തമാണ്. സെപ്റ്റംബര്‍ 23, 24 ചൊവ്വാഴ്ചയും ബുധനാഴ്ചയും രാജ്യത്ത് ഇതേ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകളും നിലവിലുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
