യാത്രക്കാര്‍ക്ക് കൃത്യമായി സേവനം നല്‍കിയില്ലെങ്കില്‍ വിമാനത്താവളങ്ങള്‍ക്ക് പണികിട്ടും

FLIGHT 2

ഡല്‍ഹി: ഇന്ത്യയിലെ നിലവാരമില്ലാത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. എയര്‍പോര്‍ട്ട് ഇകൊണോമിക് റെഗുലേറ്ററി അതോറിറ്റി(AERA) വിമാനത്താവളങ്ങളുടെ പുതിയ നിലവാരങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാരുടെ ബാഗേജ് വൈകുന്നത്, ചെക്ക് ഇന്‍ കാലതാമസം, വൃത്തിയില്ലായ്മ എന്നിങ്ങനെയുള്ള പൊതു പ്രശ്നങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും എഇആര്‍എ വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി കൂടുതല്‍ മികച്ച സേവനം നല്‍കാന്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാവുന്നതോടെ വിമാനത്താവളങ്ങള്‍ നിര്‍ബന്ധിതമാവുകയും ചെയ്യും.

പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടെ യാത്രക്കാര്‍ക്ക് കൃത്യമായി മറുപടി നല്‍കിയില്ലെങ്കില്‍ പിഴ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. മികച്ച സേവനം ഉറപ്പിക്കാനായി യാത്രികര്‍ വിമാനത്താവളങ്ങള്‍ക്ക് നല്‍കുന്ന യൂസര്‍ ഡെവലപ്മെന്റ് ഫീസ്(യുഡിഎഫ്) അടക്കം കുറക്കാനും എഇആര്‍എക്ക് പദ്ധതിയുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടാന്‍ എഇആര്‍എയുടെ പുതുക്കിയ നിര്‍ദേശങ്ങള്‍ വഴി സാധിച്ചേക്കുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) നേരത്തെ തന്നെ എയര്‍ലൈനുകളുടെ നിലവാരം ഉറപ്പിക്കാന്‍ വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ വിമാനത്താവളങ്ങളിലെ സേവനങ്ങളുടെ കാര്യത്തില്‍ അത്ര കര്‍ശന നടപടികള്‍ ഉണ്ടായിരുന്നില്ല. ഈയൊരു കുറവ് പരിഹരിക്കാനാണ് എഇആര്‍എയുടെ ശ്രമം. വിമാനത്താവളങ്ങളില്‍ യാത്രികര്‍ക്ക് സമാന നിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പിക്കാനും ഇതുവഴി സാധിക്കും. ചെക്ക് ഇന്‍, സുരക്ഷാ പരിശോധന, ബാഗേജ് ലഭിക്കല്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ എന്നിവക്കെല്ലാം പരമാവധി സമയം നിശ്ചയിക്കപ്പെടും. വിമാനത്താവളങ്ങളിലെ വൃത്തിയും വിശ്രമ മുറികളുടെ സൗകര്യങ്ങളും ഇരിപ്പിടങ്ങളുമെല്ലാം പരിശോധിക്കപ്പെടും. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഡിജി യാത്ര, ഇ ഗേറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ വിമാനത്താവളങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഈ പരിശോധന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയായിരിക്കും വിമാനത്താവളങ്ങളുടെ യൂസര്‍ ഡെവലപ്മെന്റ് ഫീസ്(യുഡിഎഫ്) കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading