ദോഹ: ഖത്തറില്‍ പൊതുഗതാഗത മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നു. കൂടുതല്‍ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമായ പൊതുഗതാഗതം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പൊതുഗതാഗത മാസ്റ്റര്‍ പ്ലാന്‍ (QPTMP) തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായി, രാജ്യത്ത് പൊതുഗതാഗതം ഉപയോഗിക്കുന്നവരില്‍ നിന്നുള്ള അഭിപ്രായം തേടുന്നതായി ഗതാഗത മന്ത്രാലയം (MOT) പ്രഖ്യാപിച്ചു. ഗതാഗത സംവിധാനം സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം സര്‍വേയിലൂടെ അറിയിക്കാന്‍ കഴിയും. https://ee.kobotoolbox.org/x/7Xv2iw2M ഈ ലിങ്ക് വഴിയോ താഴെയുള്ള QR കോഡ് സ്‌കാന്‍ ചെയ്‌തോ സര്‍വേയില്‍ പങ്കെടുക്കാന്‍ സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
