കൊല്ലം: നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്ന് നാട്ടിലുള്ള മുന്‍ പ്രവാസികളെ ഒഴിവാക്കിയതായി പരാതി. നിലവില്‍ വിദേശത്തുള്ളവര്‍ക്കും മറുനാടന്‍ മലയാളികള്‍ക്കും മാത്രമാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനാകുക. ഇതോടെ തിരിച്ചെത്തിയ ലക്ഷക്കണക്കിന് മുന്‍പ്രവാസികള്‍ പദ്ധതിക്ക് പുറത്താകുമെന്നാണ് പരാതി ഉയരുന്നത്.
ഇവര്‍ക്ക് നോര്‍ക്കാ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതെന്നാണ് കാരണം പറയുന്നത്. ഈ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയില്‍ നോര്‍ക്ക അംഗത്വമുള്ളവര്‍ക്ക് 22 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഒക്ടോബര്‍ 21 വരെയാണ് എന്റോള്‍മെന്റ് സമയം. നവംബര്‍ 1 ന് പോളിസി പ്രാബല്യത്തില്‍ വരും.
ഗ്രൂപ്പ് മെഡിക്ലെയിം പോളിസി (ജിഎംസി), ഗ്രൂപ്പ് പേഴ്‌സനല്‍ ആക്‌സിഡന്റല്‍ പോളിസി (ജിപിഎ) എന്നിവയാണ് പോളിസികള്‍. ജിഎംസിയില്‍ ഏത് ആരോഗ്യ പ്രശ്‌നത്തിനും കുടുംബത്തിനോ വ്യക്തിക്കോ 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ജിപിഎയില്‍ ഏതു തരം അപകടത്തിനും 10 ലക്ഷം രൂപ വരെ ലഭിക്കാം. 18 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പരിരക്ഷ. ഇന്ത്യയില്‍ ചികിത്സ തേടണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
