ദോഹ: ഖത്തര്‍ കൊമേഴ്‌സ്യല്‍ ബാങ്കും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) അന്താരാഷ്ട്ര വിഭാഗമായ ഇന്റര്‍നാഷണല്‍ പേയ്മെന്റ്‌സ് ലിമിറ്റഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇനിമുതല്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ക്യുആര്‍ കോഡ് ഇനി ഉപയോഗിക്കാന്‍ കഴിയും.
ഖത്തറിലെ വാണിജ്യ സ്ഥാപനങ്ങളില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) QR കോഡ് ഉപയോഗിക്കാന്‍ സാധിക്കുമെന്നും കൊമേഴ്സ്യല്‍ ബാങ്ക് അറിയിച്ചു.
ഇതൊരു പ്രധാന നാഴികക്കല്ലാണ്. UPI യുടെ ആഗോള വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും തടസ്സമില്ലാത്ത ക്രോസ്-ബോര്‍ഡര്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ശക്തമാക്കുകയും ചെയ്യും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
