ദോഹ: ഖത്തറില്‍ കനത്ത ചൂടിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വേനല്‍ക്കാല ജോലി നിരോധനം പിന്‍വലിച്ചു. ഇന്ന്, സെപ്റ്റംബര്‍ 15 മുതല്‍ രാജ്യത്തെ പുറം തൊഴിലാളികള്‍ക്കുള്ള ഉച്ചസമയത്തെ ജോലി നിരോധനം ഉണ്ടായിരിക്കില്ല. ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന വേനല്‍ക്കാല ഉച്ചസമയത്തെ ജോലി നിരോധനം ഔദ്യോഗികമായി അവസാനിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
സാധാരണ ജോലി സമയം ഇന്നുമുതല്‍ പുനരാരംഭിക്കുമെന്നും തൊഴിലുടമകളും തൊഴിലാളികളും തൊഴില്‍ സുരക്ഷയും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നത് തുടരണമെന്നും തൊഴില്‍മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3:30 നും ഇടയിലായിരുന്നു വേനല്‍ക്കാലത്ത് പുറം ജോലികള്‍ നിരോധിച്ചിരുന്നത്. മോട്ടോര്‍ സൈക്കിളുകളും ബൈക്കുകളും ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
