ദോഹ: ഖത്തറില്‍ നിയംലംഘനത്തെ തുടര്‍ന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം താല്‍ക്കാലികമായി അടപ്പിച്ച തലബാത്ത് സേവനങ്ങള്‍ പുനഃരാരംഭിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ഒരാഴ്ചത്തേക്കാണ് തലബാത്ത് ഡെലിവറി സേവനങ്ങള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
മന്ത്രാലയത്തിന്റെ തിരുത്തല്‍ നടപടികള്‍ കമ്പനി പൂര്‍ണമായി പാലിച്ചതായും മന്ത്രാലയം വ്യക്തമാക്കി. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ആപ്പില്‍ പ്രദര്‍ശിപ്പിച്ചത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കായിരുന്നു നടപടി. നിയമലംഘനങ്ങള്‍ക്ക് 1.14 മില്യണ്‍ ഖത്തര്‍ റിയാല്‍ കമ്പനി പിഴ അടച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
