വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരിച്ചോയെന്ന് ഓണ്‍ലൈനില്‍ വ്യാപകമായ തിരച്ചില്‍. ശനിയാഴ്ച ഗൂഗിളിലും സമൂഹമാധ്യമങ്ങളിലും നിരവധി പേരാണ് ട്രംപിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചത്. ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കിംവദന്തികള്‍ പരന്നതും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പ്രസ്താവനയുമാണ് തിരച്ചിലിന് കാരണം.
ട്രംപ് മരിച്ചോ?, ട്രംപ് മരിച്ചു തുടങ്ങിയ വാചകങ്ങളും ഹാഷ്ടാഗുകളുമാണ് കൂടുതല്‍. ഈ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വൈറ്റ് ഹൗസ് ട്രംപിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് വിശദീകരണം നല്‍കി. വിര്‍ജീനിയയിലെ ഗോള്‍ഫ് ക്ലബ്ബിലേക്ക് വെള്ള ടീഷര്‍ട്ടും ചുവന്ന തൊപ്പിയും ധരിച്ച് പോകുന്ന ട്രംപിന്റെ ചിത്രമാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. ഇതോടെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. പേരക്കുട്ടികള്‍ക്കൊപ്പമാണ് അദ്ദേഹം പോയതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
വലതുകൈയില്‍ ചതവും കണങ്കാലിന് ചുറ്റും നീരുമുള്ള ട്രംപിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആഭ്യൂഹങ്ങള്‍ പരന്നത്. നേരത്തെയും ട്രംപിന്റെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹം പ്രചരിച്ചിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
