ഖത്തറിലുള്ളവര്‍ വാട്‌സ്ആപ്പ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് സൈബര്‍ സെക്യൂരിറ്റി വകുപ്പ്

whatsapp

ദോഹ: ഖത്തറിലുള്ളവര്‍ അവരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഖത്തര്‍ നാഷണല്‍ സൈബര്‍ സുരക്ഷാ ഏജന്‍സി (NCSA) ആവശ്യപ്പെട്ടു. സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അറിയിപ്പ്. സുരക്ഷാ പിഴവുകള്‍ പരിഹരിച്ചതായും ഉപയോക്താക്കള്‍ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്നും ഏജന്‍സി നിര്‍ദേശിച്ചു.

‘വാട്‌സ് ആപ്പിന്റെ’ മാതൃ കമ്പനിയായ മെറ്റ, ആപ്പില്‍ ഒരു ഗുരുതരമായ അപകടസാധ്യത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഏജന്‍സി ചൂണ്ടികാട്ടി. ‘ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ക്കിടയില്‍ സിന്‍ക്രൊണൈസേഷന്‍ സന്ദേശങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള സംവിധാനത്തിലാണിത്. ഇതിലൂടെ ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാന്‍ വ്യാജ ലിങ്കുകള്‍ അടങ്ങിയ സിന്‍ക്രൊണൈസേഷന്‍ സന്ദേശം അയയ്ക്കാന്‍ കഴിയും. ഇത് ഐഫോണുകളില്‍ കൂടുതല്‍ അപകട സാധ്യത ഉണ്ടായിരിക്കും. അതിനാല്‍, എല്ലാ ഉപയോക്താക്കളും അവരുടെ വാട്ട്സ്ആപ്പ് ആപ്ലിക്കേഷനുകള്‍ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യണമെന്നും സൈബര്‍ ഏജന്‍സി ശുപാര്‍ശ ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading