ഖത്തറില്‍ ആദ്യ സര്‍ക്കാര്‍ കിന്റര്‍ഗാര്‍ട്ടന്‍ ഈ വര്‍ഷം തുറക്കും

1q 197

ദോഹ: ഖത്തറില്‍ അല്‍-ജിവാന്‍ കിന്റര്‍ഗാര്‍ട്ടന്‍ ഫോര്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ ഈ അധ്യയന വര്‍ഷം (2025-26) ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്കും ആദ്യകാല പഠന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തുറക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ കിന്റര്‍ഗാര്‍ട്ടന്‍ കൂടിയാണിത്.

സമഗ്ര വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക് പ്രാരംഭ ഘട്ട പിന്തുണ നല്‍കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നീക്കത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ നടപടി. പഠനപരമായ വെല്ലുവിളികളെ മറികടക്കാന്‍ കുട്ടികളെ സഹായിക്കുന്നതിന് അനുയോജ്യമായ പരിപാടികള്‍ കിന്റര്‍ഗാര്‍ട്ടനിലൂടെ നടപ്പിലാക്കും. ഖത്തര്‍ ടിവിയോട് സംസാരിച്ച വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading