ദുബായ്: യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കകം വഴിതിരിച്ചു വിട്ടു. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് ദുബായിലേക്ക് പറന്ന വിമാനമാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
എയര്‍ബസ് എ 320-271N ഓപ്പറേറ്റ് ചെയ്യുന്ന ഇന്‍ഡിഗോയുടെ 6ഇ 1507 വിമാനമാണ് വഴിതിരിച്ചുവിട്ടത്. 170 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നില്ലെന്നും വിമാനത്തിന് സാങ്കേതിക പ്രശ്‌നം ഉണ്ടായതാണ് വഴിതിരിച്ചു വിടാനും നിലത്തിറക്കാനും കാരണമെന്നും അധികൃതര്‍ അറിയിച്ചു.
സൂറത്തില്‍ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട വിമാനം 11.40ഓടെ അഹമ്മദാബാദില്‍ ഇറക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് ദുബായിലേക്ക് മറ്റൊരു വിമാനം ഇന്‍ഡിഗോ ഏര്‍പ്പാടാക്കി നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
