ഡല്‍ഹി: സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷയുടെ jജിസ്‌ട്രേഷന്‍ (എല്‍ഒസി) ആരംഭിച്ചു. 10ാം ക്ലാസില്‍ ഇക്കുറി മുതല്‍ 2 ബോര്‍ഡ് പരീക്ഷയുണ്ട്. ഇതില്‍ ആദ്യത്തേതിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. അപാര്‍ ഐഡിയുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ മാത്രമേ അംഗീകരിക്കൂവെന്നു ബോര്‍ഡ് വ്യക്തമാക്കി. അതേസമയം, വിദേശ/ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവുണ്ട്. അപാര്‍ ഐഡി ഇവര്‍ക്ക് നിര്‍ബന്ധമില്ല.
10ാം ക്ലാസിലെ 2 ബോര്‍ഡ് പരീക്ഷകളില്‍ ആദ്യത്തെ പരീക്ഷ എല്ലാ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധമാണ്. അതിനാല്‍ എല്ലാവരും രജിസ്‌ട്രേഷന്‍ ചെയ്യണം. സെപ്റ്റംബര്‍ 30 വരെ രജിസ്‌ട്രേഷന് സമയപരിധി അനുവദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 5 വിഷയങ്ങള്‍ക്ക് 1600 രൂപയാണ് ഫീസ്. ഓരോ അധിക വിഷയത്തിനും 320 രൂപ. ഇന്ത്യയ്ക്കു പുറത്തുള്ളവര്‍ക്ക് 5 വിഷയങ്ങള്‍ക്കു 11,000 രൂപയും ഓരോ അധിക വിഷയത്തിനും 2200 രൂപയുമാണ് ഫീസ്. ഒക്ടോബര്‍ 3 മുതല്‍ 11 വരെ 2000 രൂപ പിഴയോടെ രജിസ്റ്റര്‍ ചെയ്യാനാകും. കൂടുതല്‍ വിശദാംശങ്ങള്‍ക്ക്: https://www.cbse.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
