മസ്‌കത്ത്: ഒമാനില്‍ രണ്ട് കുപ്പിവെള്ള ബ്രാന്‍ഡുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. സെവന്‍ റിവേഴ്സ്, മൗണ്ടന്‍ ഡ്രോപ്സ് എന്നീ രണ്ട് കുപ്പിവെള്ള ബ്രാന്‍ഡുകള്‍ ഒഴിവാക്കണമെന്ന് ഒമാന്‍ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റര്‍ ഉപഭോക്താക്കളോട് നിര്‍ദേശിച്ചു. ഈ രണ്ട് കുപ്പിവെള്ളങ്ങളിലും ‘സ്യൂഡോമോണസ് എരുഗിനോസ’ എന്ന അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇവ ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ് രണ്ട് കുപ്പിവെള്ളങ്ങളും.മൗണ്ടന്‍ ഡ്രോപ്പ്സ് ബ്രാന്‍ഡയുടെ രണ്ട് വ്യത്യസ്ത ബാച്ചുകളില്‍ നിന്നുള്ള 250 മില്ലി കുപ്പികളില്‍ ബാക്ടീരിയ കണ്ടെത്തി.
ഒഴിവാക്കാന്‍ നിര്‍ദേശിച്ചവ:
- മൗണ്ടന്‍ ഡ്രോപ്പുകള്‍ , 250 മില്ലി, ഉല്‍പാദന തീയതി: 2025 ജൂണ്‍ 13, 2025 ജൂലൈ 7, കാലഹരണ തീയതി 2026 ജൂണ്‍, ജൂലൈ.
- സെവന്‍ റിവേഴ്‌സ്: 500 മില്ലി, ഉല്‍പാദന തീയതി 2025 മെയ് 21, കാലഹരണ തീയതി 2026 മെയ് 21.
ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ നിന്ന് നീക്കം ചെയ്യുന്നതിനും തുറമുഖങ്ങള്‍ വഴിയുള്ള അവയുടെ പ്രവേശനം തടയുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
