ഷാര്‍ജ: ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ അറേബ്യ. വിവിധ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ വണ്‍വേ ടിക്കറ്റുകളാണ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 5 വരെയുള്ള കാലയളവില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.
അബുദാബിയില്‍ നിന്ന് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേയ്ക്കും ഓഫര്‍ ലഭ്യമാണ്. ഏകദേശം 255 ദിര്‍ഹത്തിന് (ഏകദേശം 5,700 രൂപ) ടിക്കറ്റുകള്‍ ലഭിക്കും. സെപ്റ്റംബര്‍ 15നും നവംബര്‍ 30നും ഇടയിലുള്ള യാത്രകള്‍ക്കാണ് ഓഫര്‍. എയര്‍ അറേബ്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
