ദോഹ: ഖത്തറില്‍ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് നീട്ടിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഓഗസ്റ്റ് 28 മുതല്‍ 60 ദിവസത്തെ അധിക സമയപരിധി കൂടി അനുവദിച്ചു. 2007 ലെ ട്രാഫിക് നിയമ നമ്പര്‍ (19) ലെ ആര്‍ട്ടിക്കിള്‍ (11) പ്രകാരമാണ് സമയപരിധി നീട്ടിയത്.
നേരത്തെ ജൂലൈ 27 മുതല്‍ 30 ദിവസം വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ 60 ദിവസം കൂടി നീട്ടിനല്‍കിയത്. നിയമനടപടികള്‍ ഒഴിവാക്കാന്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വാഹന ഉടമകള്‍ക്ക് മതിയായ സമയം നല്‍കുക എന്നത് ലക്ഷ്യമിട്ടാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
