യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഹമദ് വിമാനത്താവളം

hamad airport

ദോഹ: യാത്രക്കാര്‍ക്കായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളില്‍ തിരക്ക് കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പിക്ക് അപ്പ്& ഡ്രോപ്പ് സേവനങ്ങള്‍ക്കായി പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. അറൈവല്‍സിലേക്ക് പ്രവേശിക്കുന്നതിന് റൈഡ് -ഹെയ്‌ലിംഗ് സര്‍വീസ് ഉപയോഗിക്കാം. ദോഹ മെട്രോയും തിരഞ്ഞെടുക്കാം. ടാക്‌സി/ ഊബര്‍ സേവനങ്ങളും ലഭ്യമാണ്. കാര്‍ വാടകയ്ക്കെടുക്കല്‍, ലിമോസിന്‍, വാലറ്റ് സേവനങ്ങള്‍ എന്നിവ പോലുള്ള മറ്റ് ഓപ്ഷനുകള്‍ ഡിപ്പാര്‍ച്ചറുകളിലും അറൈവലുകളിലും ലഭ്യമാണ്.

വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ ബാഗേജ് ടാഗുകള്‍ പരിശോധിക്കണം. സഹായത്തിനായി, ബാഗേജ് സര്‍വീസസ് അറൈവല്‍സ് ഹാളില്‍ ലഭിക്കും.

ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഇ-ഗേറ്റുകള്‍ ഉപയോഗപ്പെടുത്താം. 130 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കുട്ടികള്‍ക്കും ഇ-ഗേറ്റുകള്‍ ഉപയോഗിക്കാനാവും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like