ദോഹ: 2025 സെപ്റ്റംബര്‍ മുതല്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകം. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫോട്ടോഗ്രാഫുകള്‍ മാത്രമേ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ സ്വീകരിക്കുകയുള്ളൂവെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു.
ICAO മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, കളര്‍ ഫോട്ടോയായിരിക്കണം. 630×810 പിക്‌സല്‍ വലുപ്പമുള്ളതായിരിക്കണം. മുഖത്തിന്റെ പൂര്‍ണ ഭാഗം ഫോട്ടോയില്‍ ഉണ്ടായിരിക്കണം. 80 മുതല്‍ 85 ശതമാനം വരെ വിസ്തീര്‍ണ്ണത്തിലായിരിക്കണം ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്. ഫോട്ടോ വെളുത്ത ബാക്ഗ്രൗണ്ടിലായിരിക്കണം. കണ്ണുകള്‍ തുറന്നതും വ്യക്തവുമായിരിക്കണം. ലൈറ്റ് ഇഫക്റ്റുകളോ ‘റെഡ് ഐ’യോ ഇല്ലാത്തതും ആയിരിക്കണം.
വായ തുറന്നതോ ചരിഞ്ഞതോ ആയ ഫോട്ടോകള്‍ സ്വീകരിക്കില്ലെന്നും എംബസി വ്യക്തമാക്കി. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഫോട്ടോ എഡിറ്റിംഗും അനുവദിക്കില്ല. മതപരമായ കാരണങ്ങളല്ലാതെ ശിരോവസ്ത്രം അനുവദനീയമല്ലെന്നും ഇന്ത്യന്‍ എംബസി കൂട്ടിച്ചേര്‍ത്തു.
സെപ്തംബര്‍ ഒന്ന് മുതല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കണം. നിബന്ധനകള്‍ എല്ലാ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്കും ബാധകമാണ്. സ്‌കാന്‍ ചെയ്ത ഒപ്പും അപ്ലോഡ് ചെയ്യണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
