ദോഹ: ഫിഫ ലോകകപ്പിന് ശേഷം ഖത്തര്‍ മറ്റൊരു ലോകകപ്പ് മത്സരത്തിന് കൂടി വേദിയാകുന്നു. 2027ലെ ഫിബ ബാസ്‌കറ്റ്‌ബോള്‍ ലോകകപ്പിനാണ് ഖത്തര്‍ വേദിയാകുക. 2027 ഓഗസ്റ്റ് 27ന് മത്സരങ്ങള്‍ ആരംഭിക്കും.
ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാള്‍, ദുഹൈല്‍ സ്‌പോര്‍ട്‌സ് ഹാള്‍, അലി ബിന്‍ ഹമദ് അല്‍ അതിയ്യ അരീന, അല്‍ ജനൂബ് സ്റ്റേഡിയം എന്നിവിടങ്ങളിലായി 92 മത്സരങ്ങള്‍ നടക്കും.
2027 സെപ്തംബര്‍ 12ന് നടക്കുന്ന ഫൈനല്‍ മത്സരത്തിന് ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാള്‍ വേദിയാകും. ബാസ്‌കറ്റ് ബോള്‍ ചരിത്രത്തിലാദിയമായി ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയം മത്സരത്തിന് വേദിയാകുന്നു എന്നൊരു പ്രത്യേകതയും ഉണ്ട്. ഫിഫ വേള്‍ഡ്കപ്പ് മത്സരങ്ങള്‍ നടന്ന അല്‍ ജനൂബ് സ്റ്റേഡിയമാണ് ബാസ്‌കറ്റ്‌ബോളിന് വേദിയാകുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
