രാഹുല്‍ മാങ്കൂട്ടത്തില്‍ ‘സസ്‌പെന്‍ഡഡ്’ ഫ്രം കോണ്‍ഗ്രസ്

1q 171

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല. എന്നാല്‍ എംഎല്‍എ സ്ഥാനം നിലവില്‍ രാജിവയ്‌ക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.

രാഹുലിനെതിരെ പാര്‍ട്ടിയെടുത്ത തീരുമാനം ഐക്യകണ്‌ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാര്‍ട്ടി ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങള്‍ വന്ന ഘട്ടത്തില്‍ തന്നെ പരിശോധിച്ചിരുന്നു. രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരേ സ്വരത്തില്‍ എടുത്ത തീരുമാനമാണ്. കോണ്‍ഗ്രസ് നിയമസഭ കക്ഷി സ്ഥാനവും രാഹുലിന് ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആര്‍ക്കും പരാതികള്‍ ലഭിച്ചിട്ടില്ല, കേസെടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ രാജി എന്ന ആവശ്യത്തില്‍ യുക്തിയില്ലെന്നും മറ്റുള്ളവര്‍ക്ക് അത്തരം രാജി ആവശ്യപ്പെടാന്‍ ധാര്‍മികമായി അവകാശമില്ലെന്നും അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനം കണക്കിലെടുത്തുള്ള തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. 6 മാസത്തേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

രാഹുലിനെതിരെ ശക്തമായ തീരുമാനമാണ് പാര്‍ട്ടി എടുത്തതെന്നും ഇത് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബാധകമാണെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. രാഹുല്‍ വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുകഴിഞ്ഞെന്നും അതിനു മുകളില്‍ ഒന്നും പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading