ദോഹ: ഖത്തറില്‍ മെട്രാഷ് ആപ്ലിക്കേഷന്‍ വഴി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റലായി കാണാന്‍ സാധിക്കും. മൊബൈല്‍ ആപ്പിലെ ‘വാലറ്റ്’ എന്ന ഫീച്ചറിലാണ് പുതിയ സേവനം ഉള്‍പ്പെടുത്തിയത്.
നിലവിലുള്ളതും പുതുക്കിയതുമായ സ്ഥാപന സര്‍ട്ടിഫിക്കറ്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. അപ്ഡേറ്റ് ചെയ്ത മെട്രാഷ് ആപ്പിലാണ് ഈ സേവനം ലഭിക്കുക.
ഇതിനായി ചെയ്യേണ്ടത്:
- മെട്രാഷ് ആപ്പ് തുറക്കുക.
- ഐടി ടൈപ്പ് എന്ന ഓപ്ഷനിലെ സ്ഥാപന രജിസ്‌ട്രേഷന്‍ (എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍) തിരഞ്ഞെടുക്കുക.
- രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഡിജിറ്റല്‍ പകര്‍പ്പ്(നിലവിലുള്ളതോ പുതുക്കിയതോ) കാണാന്‍ കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
