ദോഹ: ഖത്തറില്‍ ജിഎംസി, ഷെവര്‍ലെ വാഹനമോഡലുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ , വ്യവസായ മന്ത്രാലയം. രാജ്യത്തെ അംഗീകൃത ജിഎംസി ഡീലര്‍ഷിപ്പായ മന്നായ് ട്രേഡിംഗ് കമ്പനി ഡബ്ല്യു.എല്‍.എല്ലുമായി സഹകരിച്ച് ജിഎംസി കാന്യോണ്‍ മോഡലുകളാണ് (2023,2024) തിരിച്ചുവിളിക്കുന്നത്. എഞ്ചിന്‍ കണ്‍ട്രോള്‍ മൊഡ്യൂളില്‍ (ഇസിഎം) തകരാറുകള്‍ക്ക് സാധ്യതയുള്ളതിനെ തുടര്‍ന്നാണ് നടപടി.
ഷെവര്‍ലെ ഡീലര്‍ഷിപ്പായ ജയ്ദ മോട്ടോഴ്സ് & ട്രേഡിംഗ് കമ്പനിയുമായി സഹകരിച്ച്, ഷെവര്‍ലെ ടാഹോ, സബര്‍ബന്‍, സില്‍വറാഡോ 2021,2024 മോഡല്‍ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. വാഹനങ്ങളില്‍ കണക്റ്റിംഗ് റോഡിലും/ക്രാങ്ക്ഷാഫ്റ്റ് എഞ്ചിന്‍ ഘടകങ്ങളിലും നിര്‍മ്മാണ തകരാറുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
