കോഴിക്കോട്: കോഴിക്കോട്- റിയാദ് സെക്ടറില്‍ സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുമെന്ന് വിവരം. ഒക്ടോബര്‍ 27 മുതല്‍ റിയാദ് കോഴിക്കോട് സെക്ടറില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് അനൗദ്യോഗിക അറിയിപ്പ്. 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തെത്തുടര്‍ന്നാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂര്‍ സര്‍വീസ് നിര്‍ത്തിയത്. വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയായിരുന്നു ഇത്. ശരാശരി 200 പേര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ ബസ് 321 വിമാനമാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസിന് ഉപയോഗിക്കുകയെന്നാണു വിവരം.
സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തിയാല്‍ ഹജ് സര്‍വീസിന് ഇത്തവണ ടെന്‍ഡറിലും പങ്കെടുത്തേക്കും. ഇത് ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ടിക്കറ്റ് നിരക്ക് കുറയാനും ഇടയാക്കിയേക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
