മനാമ: ബഹ്‌റൈനില്‍ ലൈസന്‍സില്ലാതെ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നടത്തിയതിന് ആറ് പേര്‍ക്ക് പിഴ ചുമത്തി. നിയമലംഘകര്‍ക്ക് 1,000 മുതല്‍ 2,000 ബഹ്റൈന്‍ ദിനാര്‍ വരെ പിഴ ചുമത്തി ലോവര്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ടു.
ബഹ്റൈനിലുടനീളമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ സ്ഥാപനം നടത്തുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍ മന്ത്രാലയത്തില്‍ നിന്ന് നേടിയിട്ടില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
മൂന്ന് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. പഠിപ്പിച്ചു. ചില ക്ലാസുകളില്‍ പ്രവേശനം 60 കുട്ടികള്‍ വരെ ഉള്ളതായും മന്ത്രാലയം കണ്ടെത്തി. കിന്റര്‍ഗാര്‍ട്ടനുകള്‍ക്ക് നടത്താന്‍ ആവശ്യമായ സുരക്ഷാ നിയമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഇന്‍സ്പെക്ടര്‍മാര്‍ കണ്ടെത്തി.
അടിസ്ഥാന പ്രതിരോധ നടപടികള്‍ കൃത്യമല്ല, സുരക്ഷാ ഫിറ്റിംഗുകള്‍ മോശമായിരുന്നു, അംഗീകൃത കുട്ടികളുടെ സംരക്ഷണ നിയമങ്ങള്‍ പാലിച്ചില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
