മലപ്പുറത്ത് ചിക്കന്‍ സാന്‍വിച്ചിലൂടെ ഭക്ഷ്യവിഷബാധ; 35 പേര്‍ ആശുപത്രിയില്‍

1q 111

മലപ്പുറം: മലപ്പുറത്ത് ചിക്കന്‍ സാന്‍വിച്ച് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. അരീക്കോടാണ് സാന്‍വിച്ച് കഴിച്ച നിരവധി ആളുകളെ ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 പേരാണ് നിലവില്‍ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

രണ്ട് പേരെ മഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ വിതരണം ചെയ്ത സാന്‍വിച്ചില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അരീക്കോട് ക്രസന്റ് ഓഡിറ്റോറിയത്തില്‍ വച്ച് ഇന്നലെയായിരുന്നു പരിപാടി. ഇന്ന് രാവിലെ വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading