നിയമവിരുദ്ധ മരുന്നുകൾക്ക് കുറിപ്പടികൾ നൽകി: ആറ് ഡോക്ടർമാരുടെ പ്രാക്ടീസ് വിലക്കി ആരോഗ്യ വകുപ്പ്

InShot 20250802 123209076

അബുദാബി: നിയന്ത്രിത മരുന്നുകളുമായി സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് ആറ് ഡോക്ടർമാരുടെ പ്രാക്ടീസ് വിലക്കി അബുദാബി ആരോഗ്യ വകുപ്പ്. നിയമവിരുദ്ധമായി മരുന്ന് കുറിപ്പടികൾ നൽകിയ ഡോക്ടർമാർക്കെതിരെയാണ് നടപടി. ലഹരിമരുന്ന് ദുരുപയോഗം തടയുന്നതിനുള്ള രാജ്യത്തിന്റെ കർശന നിലപാടിന്റെ ഭാഗമായാണിത്.

ഡോക്ടർമാരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലഹരിമരുന്നിനും അതുമായി ബന്ധപ്പെട്ടുള്ള മറ്റ് ലഹരി പദാർഥങ്ങൾക്കും യുഎഇയിൽ കർശന നിയന്ത്രണങ്ങളുണ്ട്. മോർഫിൻ, കോഡീൻ, ഫെന്റാനൈൽ തുടങ്ങിയ വേദന സംഹാരികൾ, ഡയസെപാം, ലോറാസെപാം പോലുള്ള മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ, ആംഫെറ്റാമിനുകൾ, ബാർബിറ്റ്യൂറേറ്റ് തുടങ്ങിയവയെല്ലാം നിയന്ത്രിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട കുറിപ്പടിയാണ് ഡോക്ടർമാർ നൽകിയത്.

നിയന്ത്രിത മരുന്നുകളും സെമി-കൺട്രോൾഡ് മരുന്നുകളും യുഎഇയിലേക്ക് കൊണ്ടുവരാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഇതിനായി ഡോക്ടറുടെ കുറിപ്പടിയും കത്തും ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കണം. എന്നാൽ, സാധാരണ മരുന്നുകൾക്കും ഓവർ ദ് കൗണ്ടർ മരുന്നുകൾക്കും ഈ അനുമതി ആവശ്യമില്ല.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading