ഖത്തറിൽ ഇന്നും പൊള്ളുന്ന ചൂടും ഹ്യൂമിഡിറ്റിയും, രാത്രി മഞ്ഞും

InShot 20250618 141104764

ദോഹ: ഖത്തറിൽ ഇന്നും ഉയർന്ന ചൂട് അനുഭവപ്പെടും. വടക്ക് പടിഞ്ഞാറൻ മുതൽ വടക്കുകിഴക്കൻ വരെയുള്ള കാറ്റ് രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഹ്യൂമിഡിറ്റിയും ഉണ്ടാകും.

ചില പ്രദേശങ്ങളിൽ രാത്രിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. ദോഹയിൽ പകൽ സമയത്ത് ഉയർന്ന താപനില 41°C ഉം കുറഞ്ഞത് 33°C ഉം ആയിരിക്കും. അൽവക്ര (39°C/32°C), മെസൈദ് (40°C/30°C), അൽഖോർ (41°C/31°C), അൽറുവൈസ് (37°C/33°C), ദുഖാൻ (38°C/32°C), അബുസംറ (39°C/31°C) തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ ചൂട് അനുഭവപ്പെടും.

അതേസമയം വടക്കൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് കാരണം കാലാവസ്ഥ താരതമ്യേന ഈർപ്പമുള്ളതായി മാറുമെന്നും അതോറിറ്റി അറിയിച്ചു. ദൃശ്യപരത മോശമാകുമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയും (QCAA) മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി നിർദേശിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like