ദോഹ: ഖത്തറില്‍ ഓഗസ്ത് മാസത്തെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പെട്രോള്‍ വില മാറ്റമില്ലാതെ തുടരും. ഡീസല്‍ വില കൂടി.
പ്രീമിയം 91 പെട്രോള്‍ ലിറ്ററിന് 1.95 ഖത്തര്‍ റിയാലാണ് നിരക്ക്. ജൂലൈ മാസത്തിലും ഇതേ നിരക്കായിരുന്നു. സൂപ്പര്‍ 95 ഗ്രേഡ് പെട്രോള്‍ ലിറ്ററിന് രണ്ട് ഖത്തര്‍ റിയാലാണ്. ജൂലൈ മാസത്തിലും രണ്ട് റിയാലായിരുന്നു.
അതേസമയം ഡീസല്‍ വില കൂട്ടി. ലിറ്ററിന് 2.05 ഖത്തര്‍ റിയാലാണ് ഓഗസ്റ്റിലെ നിരക്ക്. ജൂലൈയില്‍ 1.95 റിയാലായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
