റിയാദ്: സൗദി അറേബ്യയില്‍ തെക്കന്‍ ചെങ്കടലില്‍ ഭൂചലനം അനുഭവപ്പെട്ടു. ജിസാന്‍ നഗരത്തിന് ഏകദേശം 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി, തെക്കന്‍ ചെങ്കടലിലാണ് ഭൂചലനം ഉണ്ടായത്. സൗദി ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്‌കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തി.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:04 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ചെങ്കടല്‍ ഫോള്‍ട്ട് ലൈനിലെ ടെക്‌റ്റോണിക് പ്രവര്‍ത്തനവും വിള്ളലും മൂലമാണ് ഭൂകമ്പമുണ്ടായതെന്ന് കേന്ദ്രം അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ജനവാസ മേഖലകളില്‍ നിന്നും ദേശീയ അതിര്‍ത്തികളില്‍ നിന്നും വളരെ അകലെയായതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജിയോളജിക്കല്‍ കേന്ദ്രം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
