ഖത്തറില്‍ ലാന്‍ഡ് റോവര്‍, റേഞ്ച് റോവര്‍, ഡിസ്‌കവറി, പോര്‍ഷെ, ജിഎംസി വാഹന മോഡലുകള്‍ തിരിച്ചുവിളിച്ചു

1q 207

ദോഹ: ഖത്തറില്‍ ലാന്‍ഡ് റോവര്‍, റേഞ്ച് റോവര്‍, ഡിസ്‌കവറി, പോര്‍ഷെ, ജിഎംസി വാഹന മോഡലുകള്‍ തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം. രാജ്യത്തെ അംഗീകൃത വാഹന ഡീലര്‍ഷിപ്പുകളുമായി സഹകരിച്ചാണ് നടപടി.

ഖത്തറിലെ ഔദ്യോഗിക ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ ആല്‍ഫര്‍ദാന്‍ പ്രീമിയര്‍ മോട്ടോഴ്സുമായി ഏകോപിപ്പിച്ച്, 2005നും 2013നും ഇടയില്‍ നിര്‍മ്മിച്ച ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്പോര്‍ട് മോഡലുകള്‍ (LS), 2005 മുതല്‍ 2009 വരെ നിര്‍മ്മിച്ച ഡിസ്‌കവറി 3 / LR3 മോഡലുകള്‍ (LA), 2010 മുതല്‍ 2016 വരെയുള്ള ഡിസ്‌കവറി 4 / LR4 മോഡലുകള്‍ (LA) എന്നിവയാണ് മന്ത്രാലയം തിരിച്ചുവിളിച്ചത്.

ടോ ബോള്‍ മെക്കാനിസത്തിലെ തകരാറുമൂലമാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. 2020 നും 2024 നും ഇടയില്‍ നിര്‍മ്മിച്ച പോര്‍ഷെ ടെയ്കാന്‍ വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. പോര്‍ഷെ സെന്റര്‍ ദോഹ – അല്‍ ബോറാഖ് ഓട്ടോമൊബൈല്‍സ് കമ്പനി W.L.L. യുമായി സഹകരിച്ചാണ് നടപടി. ഹൈ-വോള്‍ട്ടേജ് (HV) ബാറ്ററി കണ്‍ട്രോള്‍ യൂണിറ്റിന്റെ നിലവിലെ സോഫ്റ്റ്വെയറില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഔദ്യോഗിക ജിഎംസി ഡീലര്‍ഷിപ്പായ മന്നായ് ട്രേഡിംഗ് കമ്പനി W.L.L. യുമായി സഹകരിച്ച്, ജിഎംസി സിയറയുടെ 2022 മോഡലും തിരിച്ചുവിളിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading